Pages

Sunday, April 17, 2011

രാധ

കതിര്‍ മന്ധപത്തിലേക്ക് പോകുന്നതിന്റെ തലേ രാത്രി 
അവള്‍ എഴുതി,
ഞാന്‍ നിന്റെ രാധയാണ്...
കണ്ണിരില്‍ കുതിര്‍ന്ന
ഇളം കാറ്റില്‍ ഞെട്ടി വിറയ്ക്കുന്ന 
ഒരു അരയാലില... 
പൂര്‍ണ വിരമാങ്ങളില്ലാത്ത 
നിശബ്ദ വിലാപം...

Wednesday, April 13, 2011

എന്തുചെയ്യാം...???

വോട്ടു ചെയ്ത തിന്റെ കുറ്റബോധം  വിരല്‍തുംബിലെ കറുത്ത പാടുപോലെ മനസ്സില്‍ മായാതെ കിടക്കുന്നു... 
ഒന്നുകില്‍ ഇവരെ ആരെയും എനിക്ക് താല്പര്യം ഇല്ല എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. അല്ലെങ്കില്‍ എനിക്കിഷ്ട്ടപെട്ട ഒരാളുടെ പേര്‍ എഴുതിചേര്‍ക്കാന്‍ഉള്ള സ്വാതന്ത്ര്യം വേണം. അദ്ദേഹത്തിന് സമ്മതമാണെങ്കില്‍, നല്ല ഭുരിപക്ഷമുന്ടെങ്കില്‍ അയാള്‍ ഭരിക്കട്ടെ...
നിന്നെ തുക്കി കൊല്ലണോ അതോ വെടിവച്ചു കൊല്ലണോ എന്ന് ചോദിക്കുന്നത് പോലെയാണ് എപ്പോള്‍ ഇലക്ഷന്‍... 
എന്തുചെയ്യാം...???

Sunday, April 3, 2011

ആകാശം

എന്‍റെ മുറിയില്‍ സ്ഫടിക പാത്രത്തിലെ 
ഇത്തിരി വെള്ളത്തിലെ പച്ചിലചെടി...
ഇന്ന് പുതുമഴാപെയ്തപ്പോള്‍ 
ഞാനവളെ മഴയത് നിര്‍ത്തി.
ഉന്മാതത്തോളം അവള്‍ ആനന്തിച്ചു 
ഈ രാത്രി കണ്നുനീരോടെയാണ്
അവളെനിക്കു നന്ദി പറഞ്ഞത്... 
കുററബോധതോടെയാണ്‌
ഞാനത് കേട്ടുനിന്നത്...
   ഞാനിതു കുറിക്കുന്നതും 
   അവള്‍ കാണുന്നു...