Pages

Friday, December 17, 2010

ദൈവം

ചേരിയുടെ മൂലക്കായിരുന്നെങ്കിലും അവനു പാട്ടക്കഷ്ണങ്ങളും പ്ലാസ്റ്റിക്‌ കവറുകളും തുന്നിചെര്തുണ്ടാകിയ ഒരു ചെററക്കഉടില്‍ ഉണ്ടായിരുന്നു. ശിശിരം ജാലകങ്ങളില്ലെങ്കിലും അവന്റ വീട്ടിലേക്കും അരിച്ചു കയറി.
തണുപ്പ് ഉറക്കതെ തുരത്തിയോടിച്ച രാത്രികളിലോന്നിലാണ് അന്ധനായ ആശാന്‍ ദൈവപുത്രന് കുട്ടുപോയ നക്ഷത്രത്തിന്റെ കഥ അവനോടു പറഞ്ഞത്.
നേരം പുലര്‍ന്നു. ഇലവയിലിന്റ ചുടില്‍ വിശപ്പിന്റെ വിളികള്‍ അവഗണിച്ചു നടന്നപ്പോള്‍ അവനോര്‍ത്തു, ശരിയാണ്, എല്ലാ വീടിലും നക്ഷത്രങ്ങള്‍...
പിറവിയുടെ ദിവസങ്ങള്‍ അടുത്ത്. ഏറെ അലഞ്ഞിട്ടും അവനൊരു നക്ഷത്രം വാങ്ങാന്‍ കഴിഞ്ഞില്ല. 
അതി വിതൂരതുകുദെ കരോള്‍ ഗാനം കടന്നു പോയ രര്ത്രിയില്‍ അവനേറെ കരഞ്ഞു...
അന്ന് രാത്രി ഒരു കാറ്റടിച്ചു. ആ കാറ്റഇല്‍ അവന്റെ മേല്ക്കുരയിലെ ഒരു കഷ്ണം എലകിപോയി...
ആകാശം നിറയെ നക്ഷത്രങ്ങള്‍...
ഒരു കുഞ്ഞു മാലാഖ ആകാശത്തേക്ക് വിരല്‍ ചുണ്ടി അവനോടു പറഞ്ഞു, " ഇതെല്ലാം നിന്റെതാണ്".
ആ വിടവിലുടെ ശൈത്യവും ദൈവവും അവനിലേക്ക്‌ പെയ്തു...

പാട്ട്

ഞാന്‍ പ്രണയിച്ചത് ഒരു വിജതിയനെ ആയിരുന്നു
ഒറ്റക്കമ്പി തമ്ബുരുകൊണ്ട് നടോടിപട്ടുകള്‍ പാടുന്ന ഒരു ജിപ്സിയെ
ഒരുനാള്‍ എന്റെ വിട്ടുകാര്‍
എന്റെ ഹൃദയത്തിന്റെ പൂട്ട്‌ അടിച്ചുതകര്തുകളഞ്ഞു
അവര്‍ പേടിച്ചു
കാരണം അവര്‍ക്ക് മനുഷ്യനെ വീതിചെദുതവരെ പേടിയായിരുന്നു
അങ്ങനെയാണ് ഞാന്‍ കൊല്ലപെട്ടത്‌
എന്റെ സ്മഷണത്തിന് മുകളിലെ
അവസാന നക്ഷത്രവും അണയുമ്പോള്‍
എന്റെ ജിപ്സി
ഒറ്റക്കമ്പിയുള്ള തമ്ബുരുകൊണ്ട്
നാടോടി പാട്ടുകളുടെ ച്ചുട്ടുകട്ടയും കത്തിച്ചു
എന്റെ ശ്മശാനത്തില്‍ വരും
ഇന്ന്
ചിലപ്പോഴൊക്കെ ഞാന്‍ എന്റെ
ശവക്കുഴി വിട്ടു പുരതുപോകുന്നുന്ടെന്നു
എന്റെ പുരോഹിതര്‍
കണ്ടെത്തിയിരിക്കുന്നു

Sunday, December 12, 2010

പിറവി

പുറത്തെ തണുപ്പിനെതിരെ
കാറിന്റെ ജാലകച്ചില്ലുകള്‍ ഉയര്ത്തിവച്ചു
കുടുംബസമേതം നമ്മള്‍
പാതിരാകുര്‍ബാനകള്‍ക്കായി ജരുസലെമിലേക്ക്
പോകുമ്പോള്‍
മനുഷ്യ പുത്രന്‍ അനാഥനായി
ബെത്ലെഹേമില്‍തന്നെ
കരഞ്ഞുപിറക്കുന്നു

Wednesday, December 8, 2010

എന്റെ പ്രണയമേ എന്ന് ഞാന്‍ വിളിച്ചു
അവള്‍ വിളികേട്ടു
അവര്‍ വിളികേട്ടു എന്നതാകും കുടുതല്‍ ശരി
അല്പനേരം കഴിഞ്ഞപ്പോള്‍
ആകാശത്തിന്റെ ചില്ലുനടകള്‍ കയറുന്ന
ശലഭങ്ങള്‍ വിളികേട്ടു
കാറ്റിന്റെ രാജധാനിയില്‍ നൃത്തം ചവിട്ടുന്ന
പൂവുകള്‍ വിളികേട്ടു
മലകള്‍ വിളികേട്ടു
ആകാശം വിളികേട്ടു
കുരുവികളും കിളികളും വിദുര
ദേശങ്ങളും വിളികേട്ടു...
പിന്നീട് ഉരുകിയൊലിക്കുന്ന ഒരു
മെഴുകുതിരി വിളികേട്ടു
അതെന്റെ ഹൃദയമായിരുന്നു
പ്രണയമെന്നാല്‍ ഞാന്‍ തന്നെയായിരുന്നു

ദൈവത്തോട്...







നീയെന്റെ പൊടിക്കാറ്റുകളിലക്ക്
പെയ്താല്‍ മാത്രം പോര
വിത്തും വസന്തവും
മണ്ണും ആകാശവും
തരികകുടി വേണം

നിറങ്ങള്‍...

ചായക്കുട്ടുകള്‍ സദാ തോള്‍ സഞ്ചിയില്‍
പേറുന്ന ഒരു
ചിത്രകാരന്‍ ഉണ്ടായിരുന്നു
ആകാശം കറുക്കുമ്പോള്‍ വെറുംനിലത്തു
അയാള്‍ ചിത്രമെഴുതും
മഴ ചിതറിക്കുന്ന ചിത്രങ്ങള്‍ നോക്കി
അയാള്‍ ധ്യാനിക്കുമായിരുന്നു
ഒടുവിലയളുടെ കുഴിമാടത്തിന്മേല്‍
ഒറ്റ തണ്ടുള്ള ഒരു ചെടി വിരിയുകയും
അതിലൊരു പുവ് ചിരിക്കുകയും ചെയ്തു
ഏകനായ അയാള്‍
ഒരു പ്രവാചകനായിരുന്നു

Tuesday, December 7, 2010

വാക്കുകള്‍

ഞാന്‍ പ്രണയത്തെക്കുറിച്ച്
കവിതകള്‍ കുറിക്കുമ്പോള്‍
രണ്ടു കപോതങ്ങള്‍
എന്റെ ജലകതിനുപുറത്തു
ചിറകുകള്‍ ഇളക്കി
കൊക്കുരുമി
പ്രണയിക്കുന്നു