എന്റെ പ്രണയമേ എന്ന് ഞാന്‍ വിളിച്ചു
അവള്‍ വിളികേട്ടു
അവര്‍ വിളികേട്ടു എന്നതാകും കുടുതല്‍ ശരി
അല്പനേരം കഴിഞ്ഞപ്പോള്‍
ആകാശത്തിന്റെ ചില്ലുനടകള്‍ കയറുന്ന
ശലഭങ്ങള്‍ വിളികേട്ടു
കാറ്റിന്റെ രാജധാനിയില്‍ നൃത്തം ചവിട്ടുന്ന
പൂവുകള്‍ വിളികേട്ടു
മലകള്‍ വിളികേട്ടു
ആകാശം വിളികേട്ടു
കുരുവികളും കിളികളും വിദുര
ദേശങ്ങളും വിളികേട്ടു...
പിന്നീട് ഉരുകിയൊലിക്കുന്ന ഒരു
മെഴുകുതിരി വിളികേട്ടു
അതെന്റെ ഹൃദയമായിരുന്നു
പ്രണയമെന്നാല്‍ ഞാന്‍ തന്നെയായിരുന്നു
No comments:
Post a Comment