Pages

Friday, December 17, 2010

പാട്ട്

ഞാന്‍ പ്രണയിച്ചത് ഒരു വിജതിയനെ ആയിരുന്നു
ഒറ്റക്കമ്പി തമ്ബുരുകൊണ്ട് നടോടിപട്ടുകള്‍ പാടുന്ന ഒരു ജിപ്സിയെ
ഒരുനാള്‍ എന്റെ വിട്ടുകാര്‍
എന്റെ ഹൃദയത്തിന്റെ പൂട്ട്‌ അടിച്ചുതകര്തുകളഞ്ഞു
അവര്‍ പേടിച്ചു
കാരണം അവര്‍ക്ക് മനുഷ്യനെ വീതിചെദുതവരെ പേടിയായിരുന്നു
അങ്ങനെയാണ് ഞാന്‍ കൊല്ലപെട്ടത്‌
എന്റെ സ്മഷണത്തിന് മുകളിലെ
അവസാന നക്ഷത്രവും അണയുമ്പോള്‍
എന്റെ ജിപ്സി
ഒറ്റക്കമ്പിയുള്ള തമ്ബുരുകൊണ്ട്
നാടോടി പാട്ടുകളുടെ ച്ചുട്ടുകട്ടയും കത്തിച്ചു
എന്റെ ശ്മശാനത്തില്‍ വരും
ഇന്ന്
ചിലപ്പോഴൊക്കെ ഞാന്‍ എന്റെ
ശവക്കുഴി വിട്ടു പുരതുപോകുന്നുന്ടെന്നു
എന്റെ പുരോഹിതര്‍
കണ്ടെത്തിയിരിക്കുന്നു

No comments:

Post a Comment