Pages

Wednesday, December 8, 2010

നിറങ്ങള്‍...

ചായക്കുട്ടുകള്‍ സദാ തോള്‍ സഞ്ചിയില്‍
പേറുന്ന ഒരു
ചിത്രകാരന്‍ ഉണ്ടായിരുന്നു
ആകാശം കറുക്കുമ്പോള്‍ വെറുംനിലത്തു
അയാള്‍ ചിത്രമെഴുതും
മഴ ചിതറിക്കുന്ന ചിത്രങ്ങള്‍ നോക്കി
അയാള്‍ ധ്യാനിക്കുമായിരുന്നു
ഒടുവിലയളുടെ കുഴിമാടത്തിന്മേല്‍
ഒറ്റ തണ്ടുള്ള ഒരു ചെടി വിരിയുകയും
അതിലൊരു പുവ് ചിരിക്കുകയും ചെയ്തു
ഏകനായ അയാള്‍
ഒരു പ്രവാചകനായിരുന്നു

No comments:

Post a Comment