Pages

Sunday, December 12, 2010

പിറവി

പുറത്തെ തണുപ്പിനെതിരെ
കാറിന്റെ ജാലകച്ചില്ലുകള്‍ ഉയര്ത്തിവച്ചു
കുടുംബസമേതം നമ്മള്‍
പാതിരാകുര്‍ബാനകള്‍ക്കായി ജരുസലെമിലേക്ക്
പോകുമ്പോള്‍
മനുഷ്യ പുത്രന്‍ അനാഥനായി
ബെത്ലെഹേമില്‍തന്നെ
കരഞ്ഞുപിറക്കുന്നു

No comments:

Post a Comment