ചേരിയുടെ മൂലക്കായിരുന്നെങ്കിലും അവനു പാട്ടക്കഷ്ണങ്ങളും പ്ലാസ്റ്റിക് കവറുകളും തുന്നിചെര്തുണ്ടാകിയ ഒരു ചെററക്കഉടില്‍ ഉണ്ടായിരുന്നു. ശിശിരം ജാലകങ്ങളില്ലെങ്കിലും അവന്റ വീട്ടിലേക്കും അരിച്ചു കയറി.
തണുപ്പ് ഉറക്കതെ തുരത്തിയോടിച്ച രാത്രികളിലോന്നിലാണ് അന്ധനായ ആശാന്‍ ദൈവപുത്രന് കുട്ടുപോയ നക്ഷത്രത്തിന്റെ കഥ അവനോടു പറഞ്ഞത്. നേരം പുലര്‍ന്നു. ഇലവയിലിന്റ ചുടില്‍ വിശപ്പിന്റെ വിളികള്‍ അവഗണിച്ചു നടന്നപ്പോള്‍ അവനോര്‍ത്തു, ശരിയാണ്, എല്ലാ വീടിലും നക്ഷത്രങ്ങള്‍...
പിറവിയുടെ ദിവസങ്ങള്‍ അടുത്ത്. ഏറെ അലഞ്ഞിട്ടും അവനൊരു നക്ഷത്രം വാങ്ങാന്‍ കഴിഞ്ഞില്ല.
അതി വിതൂരതുകുദെ കരോള്‍ ഗാനം കടന്നു പോയ രര്ത്രിയില്‍ അവനേറെ കരഞ്ഞു...
അന്ന് രാത്രി ഒരു കാറ്റടിച്ചു. ആ കാറ്റഇല്‍ അവന്റെ മേല്ക്കുരയിലെ ഒരു കഷ്ണം എലകിപോയി...
ആകാശം നിറയെ നക്ഷത്രങ്ങള്‍...
ഒരു കുഞ്ഞു മാലാഖ ആകാശത്തേക്ക് വിരല്‍ ചുണ്ടി അവനോടു പറഞ്ഞു, " ഇതെല്ലാം നിന്റെതാണ്".
ആ വിടവിലുടെ ശൈത്യവും ദൈവവും അവനിലേക്ക് പെയ്തു...
No comments:
Post a Comment